
സ്വന്തംലേഖകൻ
കോട്ടയം: കഴിഞ്ഞ രണ്ടര വർഷക്കാലമായി കോട്ടയം നഗരത്തിലെ കാൽനട വാഹനയാത്രക്കാർ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് നഗരസഭയ്ക്ക് മുന്നിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആകാശനടപ്പാതയെന്നും ഇതിന്റെ പേരിൽ വൻ അഴിമതിയാണ് നടന്നുക്കൊണ്ടിരിക്കുന്നതെന്ന് പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ കുറ്റപ്പെടുത്തി. ആകാശ നടപ്പാതയിൽ ഊഞ്ഞാൽക്കെട്ടി പ്രതിഷേധം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.പൊതുജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത ഇത്തരം നടപ്പാതകൾ പൊളിച്ചുമാറ്റണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.


കോട്ടയത്ത് വികസനത്തിന്റെ പേരുപറഞ്ഞ് സ്ഥലം എം എൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിരവധി അഴിമതികളാണ് അധികാരത്തിന്റെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ധേഹം കുട്ടിച്ചേർത്തു.യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വി പി മുകേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവമോർച്ച ജില്ലാ ജന:സെക്രട്ടറി എസ് ശരത് കുമാർ, ബി ജെ പി സംസ്ഥാന സമിതി അംഗം ടി.എൻ ഹരികുമാർ, ജില്ലാ സെക്രട്ടറിമാരായ സി.എൻ സുബാഷ്, കെ.പി ഭുവനേശ്, ഒ.ബി സി മോർച്ച ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ വാകത്താനം , ജില്ലാ കമ്മിറ്റി അംഗം ബിനു ആർ വാര്യർ, കുസുമാലയം ബാലകൃഷണൻ, നാസർ റാവൂത്തർ, ടി. ടി സന്തോഷ്, അനിൽകുമാർ, അഖിൽദേവ്, ശ്യാം മാങ്ങാനം, ഹരിക്കുട്ടൻ, അശ്വന്ത് എന്നിവർ സംസാരിച്ചു