
യൂണിവേഴ്സിറ്റി ഓഫ് ദി തേർഡ് ഏജ് മേഖല സംഗമവും രണ്ടാം വാർഷിക സമ്മേളനവും നടത്തി; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു
കോട്ടയം: യു ത്രി എ (യൂണിവേഴ്സിറ്റി ഓഫ് ദി തേർഡ് ഏജ്) മേഖല സംഗമവും രണ്ടാം വാർഷിക സമ്മേളനവും നടത്തി. കളത്തിപ്പടി ക്രിസ്റ്റീൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു.
മെൻ്റർ ബന്നി മാത്യു അധ്യക്ഷനായിരുന്നു. 2024 – 25 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഡോ: സാബു കേരളം അവതരിപ്പിച്ചു.
പുതിയ പദ്ധതികളുടെ ഉദ്ഘാടനം വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിറ്റി സോമൻകുട്ടി നിർവ്വഹിച്ചു. “സമൂഹത്തിനും പുതിയ തലമുറയ്ക്കും യൂ ത്രി എ കൊണ്ടുള്ള നേട്ടങ്ങൾ ” എന്ന വിഷയത്തിൽ ഡോ. ശ്രീകുമാർ ഡി മേനോൻ മുഖ്യപ്രഭാഷണം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസഫ് കോരുള, മാത്യു മാനവികം , കെ. ആർ ശിവൻ, സണ്ണി ജോൺ, റെജി.കെ. കുരുവിള ലീനാ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0