കലോത്സവത്തിനായി വഞ്ചിപ്പാട്ടിൽ പരിശീലനം നൽകി; ഫീസ് ആവശ്യപ്പെട്ടതിന് പിന്നാലെ പരിശീലകനെ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംഘം ചേര്‍ന്ന് മർദ്ദിച്ചതായി പരാതി

Spread the love

പത്തനംതിട്ട: എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംഘം ചേര്‍ന്ന് മർദ്ദിച്ചെന്ന് വഞ്ചിപ്പാട്ട് പരിശീലകന്റെ പരാതി.

video
play-sharp-fill

സര്‍വ്വകലാശാല കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ തുക ആവശ്യപ്പെട്ടതിനാണ് മര്‍ദ്ദിച്ചതെന്ന് മര്‍ദ്ദനമേറ്റ ആരോമല്‍ ശിവ പറഞ്ഞു. തിരുവല്ല സ്റ്റേഡിയത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി ആരോമല്‍ ശിവ വഞ്ചിപ്പാട്ട്, നാടന്‍ പാട്ട് എന്നിവയില്‍ പരിശീലനം നല്‍കിയിരുന്നു. പ്രതിഫലത്തുക പലതവണ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. തുടർന്ന് സമൂഹമാധ്യമത്തിൽ ഇതിനെക്കുറിച്ച് കുറിപ്പിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ വൈരാഗ്യത്തിലാണ് എസ്‌എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കിരണ്‍, ജില്ലാ സെക്രട്ടറി അനന്തു മധു ഉള്‍പ്പെടെയുള്ളവർ മർദ്ദിച്ചത്. അതേസമയം ആരോമല്‍ ശിവയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എസ്‌എഫ്‌ഐ ജില്ലാ പ്രസിഡണ്ട് കിരണും ജില്ലാ സെക്രട്ടറി അനന്ദു മധുവും വ്യക്തമാക്കുന്നത്.

തിരുവല്ലയില്‍ എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിനിടെ ആരോമല്‍ ശിവയെ ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചതായും സംഘാടകസമിതി അംഗങ്ങള്‍ എന്ന നിലയില്‍ സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും എസ്‌എഫ്‌ഐ ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയും അറിയിച്ചു.