ഇനി യൂണിവേഴ്‌സിറ്റി കോളേജിലേക്കില്ലെന്ന് എസ് എഫ് ഐ നേതാക്കളുടെ പീഢനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി.

ഇനി യൂണിവേഴ്‌സിറ്റി കോളേജിലേക്കില്ലെന്ന് എസ് എഫ് ഐ നേതാക്കളുടെ പീഢനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി.

സ്വന്തംലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നൽകി.
ആത്മഹത്യാകുറിപ്പിൽ എസ്എഫ്ഐ നേതാക്കളുടെ പേര് പെൺകുട്ടി എഴുതിയിരുന്നു. എന്നാൽ, കേസിൽനിന്ന് പിന്നോട്ട് പോയതോടെ പൊലീസ് അന്വേഷണം നിലച്ചമട്ടായി. വിദ്യാഭ്യാസവകുപ്പ് തല അന്വേഷണം തുടരുന്നുണ്ട്.ഭയം കൊണ്ടാണ് കോളേജ് മാറാനും പരാതിയിൽ നിന്ന് പിൻവാങ്ങാനും തീരുമാനിച്ചതെന്ന് വിദ്യാർത്ഥിനിയുടെ ബന്ധു പറഞ്ഞു.യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം വലിയ വിവാദമായിരുന്നു. ക്യാമ്പസ്സിലെ എസ്എഫ്ഐ യൂണിയൻ നേതാക്കളുടെ സമ്മർദ്ദമാണ് കാരണമെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്. പക്ഷെ പിന്നീട് ആർക്കെതിരെയും പരാതിയില്ലെന്ന് പെൺകുട്ടി അറിയിച്ചിരുന്നു.ബന്ധുക്കൾക്കൊപ്പമെത്തി ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി.