
തിരുവനന്തപുരം: സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ സർക്കാർ.
സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വി സി നിയമനത്തിനായുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സുപ്രിംകോടതി നിര്‍ദേശ പ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്.
ഇന്നലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. രണ്ട് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കായി സാധാരണഗതിയില്‍ രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തിറക്കേണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കായി ഒരു ചെയര്‍പേഴ്‌സണ്‍ എന്ന സുപ്രിംകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിജ്ഞാപനം ഇറക്കുകയും അതില്‍ വി സി നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന് വ്യക്തമാക്കുകയുമായിരുന്നു.
അപേക്ഷകള്‍ സെപ്റ്റംബര്‍ 19 വരെ സ്വീകരിക്കും. അപേക്ഷകര്‍ക്ക് പരമാവധി പ്രായപരിധി 61 വയസാണ്. സര്‍വകലാശാലയിലോ കോളജിലോ കുറഞ്ഞത് 10 വര്‍ഷം പ്രൊഫസര്‍ സ്ഥാനം വഹിച്ചവര്‍ക്ക് അപേക്ഷിക്കാം. ഗവേഷണ സ്ഥാപനങ്ങളില്‍ പ്രൊഫസറുടെ സമാന പദവിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കും അവസരം ലഭിക്കും.