play-sharp-fill
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് ; പ്രതി ശിവരഞ്ജിത്തിന്റെ പിജി രജിസ്‌ട്രേഷനും പരീക്ഷയും റദ്ദാക്കി

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് ; പ്രതി ശിവരഞ്ജിത്തിന്റെ പിജി രജിസ്‌ട്രേഷനും പരീക്ഷയും റദ്ദാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്റെ പി.ജി രജിസ്‌ട്രേഷനും എഴുതിയ എം.എ ഫിലോസഫി പരീക്ഷയും കേരള സർവകലാശാല റദ്ദാക്കി.
ഇയാളുടെ വീട്ടിൽ നിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കെട്ടുകെട്ടായി പൊലീസ് പിടിച്ചെടുത്തതിനെത്തുടർന്നാണ് നടപടി. വധശ്രമക്കേസിലെ പ്രതികളായ നസിം, പ്രണവ്, ശിവരഞ്ജിത്ത് എന്നിവരുടെ ബിരുദ പരീക്ഷകൾ പുന:പരിശോധിക്കാനും ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ശിവരഞ്ജിത്ത് പരീക്ഷയെഴുതിയ സമയത്ത് ചുമതലയുണ്ടായിരുന്ന മൂന്ന് ചീഫ് സൂപ്രണ്ടുമാരെ രണ്ടുവർഷത്തേക്ക് പരീക്ഷാ ചുമതലകളിൽ നിന്ന് ഡീ ബാർ ചെയ്യും. ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് സർക്കാരിനോട് ശുപാർശ ചെയ്യും. ഉപയോഗിക്കാത്ത ഉത്തരക്കടലാസുകളുടെ രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നതിൽ ഇവർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു.


എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച 2018ലെ യു.ജി.സി റഗുലേഷൻ നടപ്പാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ചെലാൻ തട്ടിപ്പിലൂടെ യൂണിവേഴ്‌സിറ്റിയെ കബളിപ്പിച്ച വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് നോട്ടീസ് അയയ്ക്കും. ഇതിന് പ്രോ വൈസ്ചാൻസലർ ഡോ.പി.പി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group