യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ കുറ്റക്കാരായവരെ സംരക്ഷിക്കില്ല , കർശന നടപടിയുണ്ടാകും : മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സംഭവത്തിൽ ഉൾപ്പെട്ട കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്സിറ്റി കോളജിൽ എന്നല്ല ഒരു കലാലയത്തിലും അക്രമങ്ങൾ അനുവദിക്കില്ല. എന്നാൽ വിവാദത്തിൻറെ മറവിൽ കോളജിനെ തകർക്കാനുള്ള ശ്രമങ്ങൾ ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ കോളജുകളിൽ ഒന്നാണ് യൂണിവേഴ്സിറ്റി കോളജ്. നിരവധി പ്രതിഭാധനർ ഇവിടെ പഠിച്ചിട്ടുണ്ട്. കോളജ് മാറ്റണമെന്ന ആവശ്യം അംഗീകരിക്കില്ല. നിലവിലുള്ള സ്ഥലത്ത് തന്നെ കോളജ് തുടരുമെന്നും കൂടുതൽ മികവുറ്റതാക്കി പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ ചർച്ചകൾ നടത്തുമെന്നും കോളജുകളിൽ എല്ലാ സംഘടനകൾക്കും പ്രവർത്തന സാഹചര്യമുണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0