യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥി സംഘർഷം; ഒരാൾക്ക് കുത്തേറ്റു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. മൂന്നാം വർഷ ബി.എ വിദ്യാർത്ഥിയായ അഖിലിനാണ് കുത്തേറ്റത്. ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്.ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സെക്രട്ടേറിയറ്റിൽ മാർച്ച് നടത്തുകയാണ്.
Third Eye News Live
0