ദേശീയ ഏകതാ ദിനം; കോട്ടയം ജില്ലാ പോലീസും എസ്.പി.സിയും സംയുക്തമായി രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു.ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തി ജില്ലയിലുടനീളം എല്ലാ സ്റ്റേഷന്‍ പരിധികളിലും നടത്തിയ കൂട്ടയോട്ടത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ ഏറ്റുമാനൂരില്‍ നിര്‍വഹിച്ചു

Spread the love

കോട്ടയം:കോട്ടയം ജില്ലാ പോലീസും എസ്.പി.സിയും സംയുക്തമായി രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തി ജില്ലയിലുടനീളം എല്ലാ സ്റ്റേഷന്‍ പരിധികളിലും നടത്തിയ കൂട്ടയോട്ടത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ.ഐ .പി. എസ് ഏറ്റുമാനൂരില്‍ നിര്‍വഹിച്ചു.

video
play-sharp-fill

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനിയില്‍ തുടങ്ങിയ കൂട്ടയോട്ടം മൂന്നര കിലോമീറ്റര്‍ പിന്നിട്ട് അതിരമ്പുഴ പള്ളിയുടെ മൈതാനത്തില്‍ അവസാനിച്ചു. സമാപന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ. രാഷ്ട്രീയ ഏകതാ ദിന സന്ദേശം നൽകി. ഏറ്റുമാനൂര്‍ എസ്.എച്ച് .ഓ അന്‍സില്‍ എ നന്ദി പറഞ്ഞു.

രാജ്യമെമ്പാടും ഐക്യവും ശക്തിയും വളർത്താനും ഇന്ത്യയെ കൂടുതൽ കെട്ടുറപ്പുള്ള ഒരു രാഷ്ട്രമായി കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് കലാ കായിക മത്സരങ്ങൾ ഉൾപ്പെടെ വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group