‘കേരളം ഭൂപടത്തിലുണ്ടെന്ന് കേന്ദ്രം മറന്നു’; കേന്ദ്ര ബജറ്റിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ 

Spread the love

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ബജറ്റിൽ കേരളത്തെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്നും രാജ്യത്തിന്റെ ഭൂപടത്തില്‍ കേരളം ഉണ്ടെന്ന കാര്യവും കേന്ദ്ര ധനമന്ത്രി മറന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

video
play-sharp-fill

കേരളത്തോടുള്ള ഈ അവഗണനയ്ക്ക് സംസ്ഥാനത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാർ മറുപടി പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനം ദീർഘകാലമായി മുന്നോട്ടുവെച്ച ആവശ്യങ്ങളായ എയിംസ് സ്ഥാപനം, റെയില്‍വേ വികസനത്തിനുള്ള ഏഴ് അതിവേഗ ഇടനാഴികള്‍, കൂടാതെ വിഴിഞ്ഞം തുറമുഖം വികസനത്തിനായുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് എന്നിവ ബജറ്റില്‍ ഇടം നേടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിനാന്‍സ് കമ്മീഷന്‍ വിഹിതം ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം നിരസിച്ച് നിലവിലെ 41 ശതമാനം വിഹിതം തുടരാന്‍ തീരുമാനിച്ചതും ഫെഡറല്‍ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ വികസന ആവശ്യങ്ങൾ പരിഗണിക്കാത്ത കേന്ദ്രത്തിന്റെ സമീപനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group