പ്രതിസന്ധി ഘട്ടത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ബഡ്‌ജറ്റ്; യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും ഒരു പ്രാധാന്യവും നല്‍കിയില്ല;  വിമര്‍ശനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

പ്രതിസന്ധി ഘട്ടത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ബഡ്‌ജറ്റ്; യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും ഒരു പ്രാധാന്യവും നല്‍കിയില്ല; വിമര്‍ശനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: കേന്ദ്ര ബഡ്‌ജറ്റിന് എതിരെ രൂക്ഷ വമര്‍ശനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. യുവാക്കൾക്കും കർഷകർക്കും നിരാശജനകമായ ബഡ്ജറ്റാണ്.

എയിംസ്, തിരിച്ചുവന്ന പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ്, തൊഴിലില്ലായ്മ.. ഇതിനൊന്നും പണം നീക്കിവെച്ചിട്ടില്ല.
ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ട ബഡ്‌ജറ്റ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ബഡ്ജറ്റില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്‍ഷിക മേഖലക്ക് നീക്കിവച്ച തുക കഴിഞ്ഞ ബഡ്‌ജറ്റിനെക്കാള്‍ കുറവാണെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 39000 കോടി രൂപയാണ് വാക്സിനായി മാറ്റിവച്ചത്.

എന്നാല്‍ ഈ ബഡ്ജറ്റില്‍ അത് 5000 കോടിയായി കുറച്ചു. വാക്സിന്‍ എല്ലാവരിലും എത്തിയിട്ടില്ല. രണ്ടാമാത്തെ ഡോസ് നടന്ന് കൊണ്ടിരിക്കുകയാണ്.

ബൂസ്റ്റര്‍ ഡോഡ് ഉള്‍പ്പെടെ കൊടുക്കേണ്ട സാഹചര്യത്തിലാണ് ഇത്തരത്തില്‍ മാറ്റിവച്ച തുകയില്‍ കുറവ് വന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും ഒരു പ്രാധാന്യവും നല്‍കാത്ത ബഡ്‌ജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.

ഇതൊരു സീറോ സം ബഡ്‌ജറ്റാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. തൊഴിലില്ലായ്മ തകര്‍ത്ത സാധാരണക്കാര്‍ക്ക് ബഡ്‌ജറ്റില്‍ ഒന്നുമില്ലെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയത്. പെഗാസസിലൂടെ കറങ്ങുന്ന ബഡ്‌ജറ്റ് എന്നാണ് മമത ബാനര്‍ജി വിമര്‍ശിച്ചത്.