ബിപിഎല്‍ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണത്തിലെ അനിശ്ചിതത്വം: കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടഞ്ഞ് വച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി; കേരളത്തില്‍ യുണിഫോം വിതരണം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന് സൂചന

Spread the love

തിരുവനന്തപുരം : ബിപിഎല്‍ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണത്തിലെ അനിശ്ചിതത്വത്തിന് കാരണം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടഞ്ഞ് വെച്ചതാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതോടെ കേരളത്തില്‍ യുണിഫോം വിതരണം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന സൂചന കൂടിയാണ് ചര്‍ച്ചയാകുന്നത്.

ഇത് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായാണ് പൊതു സമൂഹത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്നത്. മുടങ്ങിയതോടെയാണ് ഇതിന് പിന്നിലെ കേന്ദ്ര ഫണ്ട് പൊതു സമൂഹത്തില്‍ എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ ഹൈസ്‌ക്കൂളിനോടും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോടും ചേര്‍ന്നുള്ള 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും എസ്‌സി, എസ്ടി, ബിപിഎല്‍ വിഭാഗങ്ങളിലെ എല്ലാ ആണ്‍ കുട്ടികള്‍ക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക എസ്‌എസ്‌കെയില്‍ നിന്നും ബിആര്‍സികള്‍ വഴി അതാത് സ്‌കൂളുകള്‍ക്ക് നല്‍കും. എന്നാല്‍ ഇപ്രകാരം വിതരണം ചെയ്യേണ്ട തുക 2023- 24 സ്‌കൂള്‍ വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും എസ്‌എസ്‌കെയ്ക്ക് ലഭ്യമാകുന്നില്ല.

സംസ്ഥാനത്തെ എല്‍പി, യുപി സര്‍ക്കാര്‍ സ്‌കൂളുകളിലെയും 1 മുതല്‍ 4 വരെയുള്ള എയ്ഡഡ് സ്‌കൂളുകളിലെയും 10 ലക്ഷം കുട്ടികള്‍ക്ക് കൈത്തറി വകുപ്പ് വഴി പൊതുവിദ്യാഭ്യാസ വകുപ്പ് 2 സെറ്റ് കൈത്തറി യൂണിഫോം നല്‍കുന്നുണ്ട്.