
ജീവൻ അപകടത്തിലാക്കുന്ന ഡയറ്റ്, ടിക് ടോക് 22 കാരിയെ ബാൻ ചെയ്തു
അപകടകരമായ ഡയറ്റ് പങ്കുവച്ചതിന് 22 -കാരിയായ കണ്ടന്റ് ക്രിയേറ്ററെ ബാൻ ചെയ്ത് ടിക്ടോക്ക്. 6,70,000 ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.
ലിവ് ഷ്മിഡ് എന്ന ടിക്ടോക്കറെയാണ് ടിക്ടോക്ക് ബാൻ ചെയ്തിരിക്കുന്നത്.
വളരെ തെറ്റായതും ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്നതുമായ അനേകം വീഡിയോകള്‍ അവള്‍ തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തുവെന്നാണ് ലിവിന് നേരെയുള്ള പ്രധാന ആരോപണം. ‘ഇന്ന് ഞാൻ എന്താണ് കഴിച്ചത്?’ ‘സ്കിന്നി ഗേള്‍ എസെൻഷ്യല്‍’ തുടങ്ങിയ പേരുകളിലാണ് യുവതി വീഡിയോ പങ്കുവച്ചുകൊണ്ടിരുന്നത്. എങ്ങനെയാണ് ഏറ്റവും കുറവ് കലോറിയുള്ള ഭക്ഷണം തെരഞ്ഞെടുക്കുന്നത് എന്നും അവള്‍ തന്റെ വീഡിയോകളില്‍ പറയാറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരഭാരം കുറക്കുന്നതിന് ഒട്ടും ആരോഗ്യകരമല്ലാത്തതും, അപകടം നിറഞ്ഞതുമായ അനേകം വീഡിയോകളാണ് ഓരോ ദിവസവും ലിവ് ഷെയർ ചെയ്യുന്നത് എന്ന് നേരത്തെ തന്നെ പലരും വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ നിരോധനം വരികയായിരുന്നു. യുവതി കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചു അതിനാലാണ് ബാൻ ചെയ്യുന്നത് എന്നായിരുന്നു ടിക്ടോക്ക് അറിയിച്ചത് എന്നും റിപ്പോർട്ടുകള്‍ പറയുന്നു.
അക്കൗണ്ട് പോയതോടെ ലിവ് രോഷാകുലയാവുകയും ചെയ്തു. എന്തുകൊണ്ടാണ് നിരോധനം എന്ന് അറിയില്ല, തനിക്ക് നോട്ടിഫിക്കേഷനുകള്‍ ഒന്നും ലഭിച്ചില്ല എന്നും ലിവ് ആരോപിച്ചു. പിന്നാലെ മറ്റൊരു അക്കൗണ്ടും തുടങ്ങി. അതിലും സമാനമായ തരത്തിലുള്ള കണ്ടന്റുകള്‍ തന്നെയാണ് അവള്‍ പങ്കുവച്ചിരുന്നത്. എങ്ങനെ തടി കുറക്കാം, ഏതൊക്കെ ഭക്ഷണം അതിനായി കഴിക്കാം, എങ്ങനെ വർക്കൗട്ട് ചെയ്യാം എന്നതെല്ലാം ഇതില്‍ പെടുന്നു. ഇതിന് പിന്നാലെ വീണ്ടും വിമർശനങ്ങളുയർന്നു.