തിരിച്ചടിയായത് മഴയും ഉത്തരേന്ത്യന്‍ വിപണിയും; പൈനാപ്പിള്‍ വിലയില്‍ അപ്രതീക്ഷിത ഇടിവ്: പ്രതിസന്ധിയിലായി കർഷകർ

Spread the love

എറണാകുളം: കനത്ത മഴ പൈനാപ്പിള്‍ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഒരാഴ്ച്ച മുമ്പ് വരെ 50 രൂപയ്ക്ക് അടുത്ത് വിലയുണ്ടായിരുന്ന സ്‌പെഷ്യല്‍ ഗ്രേഡിന് അടക്കം വില വലിയ തോതില്‍ കുറഞ്ഞു. ഇതോടെ പൈനാപ്പിൾ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കർഷകർ പ്രതിസന്ധിയിലായി.

video
play-sharp-fill

നിലവില്‍ പൈനാപ്പിള്‍ പഴത്തിന് കിലോ വില 45 രൂപയാണ്. സ്‌പെഷ്യല്‍ ഗ്രേഡ് ഗ്രീന്‍ കിലോയ്ക്ക് 37 രൂപയും പച്ചയ്ക്ക് 35 രൂപയുമാണ് നിലവിലെ വില. വരും ദിവസങ്ങളില്‍ ഇടിവ് തുടര്‍ന്നേക്കുമെന്നാണ് കര്‍ഷകര്‍ നല്കുന്ന സൂചന.

കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് പഴത്തിന് 52 രൂപയായിരുന്നു കിലോ വില. ഒക്ടോബര്‍ ആദ്യവാരം സ്‌പെഷ്യല്‍ ഗ്രേഡിന് 49 രൂപയും പഴത്തിന് 56 രൂപയുമായിരുന്നു വില. എന്നാല്‍ പിന്നീടാണ് ഇടിഞ്ഞ് തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ ഉത്തരേന്ത്യയില്‍ ഉത്സവകാലം വരുമ്ബോള്‍ വില ഉയരുന്നതായിരുന്നു പതിവ്. രാജ്യത്തിന്റെ പലഭാഗത്തും മഴയുടെ സാഹചര്യം നിലനില്‍ക്കുന്നതാണ് പെട്ടെന്ന് വില താഴേക്ക് പോകാന്‍ കാരണം. മഴക്കാലത്ത് പൈനാപ്പിള്‍ ഉള്‍പ്പെടെയുള്ള പഴങ്ങളുടെ വില്പന താഴുന്നത് പതിവാണ്.