അപ്രതീക്ഷിതവും ആഗ്രഹിക്കാത്തതുമായ ഗർഭധാരണ നിരക്ക് വർദ്ധിക്കുന്നു ; നിരക്ക് ഏറ്റവും കൂടുതലുള്ള 82 ഇന്ത്യൻ ജില്ലകളുടെ പട്ടികയില്‍ കേരളവും ; കേരളത്തിൽ കോട്ടയം ഉൾപ്പെടെ നാല് ജില്ലകളില്‍ അപ്രതീക്ഷിത ഗർഭധാരണ നിരക്ക് 15 ശതമാനത്തില്‍ കൂടുതൽ
സ്വന്തം ലേഖകൻ
അപ്രതീക്ഷിതവും ആഗ്രഹിക്കാത്തതുമായ ഗർഭധാരണ നിരക്ക് കൂടുതലുള്ള ജില്ലകളില്‍ കേരളത്തിലെ ജില്ലകളും. നിരക്ക് ഏറ്റവും കൂടുതലുള്ള 82 ഇന്ത്യൻ ജില്ലകളുടെ പട്ടികയില്‍ ആണ് കേരളത്തിലെ നാല് ജില്ലകളും ഉള്‍പ്പെടുന്നത്.
കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവടങ്ങളില്‍ ദേശീയ ശരാശരിയേക്കാളും കൂടുതലാണ് എന്നാണ് കണക്കുകള്‍. ബിഎംസി പ്രെഗ്നൻസി ആൻഡ് ചൈല്‍ഡ് ബർത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡല്‍ഹിയിലെ ആറും ബംഗാളിലെ മൂന്നും ജില്ലകള്‍ ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ദേശീയ ശരാശരിയനുസരിച്ച് 1,000 ഗർഭധാരണങ്ങളില്‍ 91 എണ്ണം ഇത്തരം ഗർഭധാരണങ്ങളാണ്. അതായത് 9.1 ശതമാനം. ഇത് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ 1,000ല്‍ 34 എന്ന ശരാശരിയുടെ മൂന്നിരട്ടിയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ആഗ്രഹിക്കാത്ത ഗർഭധാരണ നിരക്ക് 18.6 ശതമാനമാണ്. അഥവാ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം. ബംഗാളിലെ ബിർഭം, മാള്‍ഡ, നോർത്ത് ദിനാജ്പൂർ എന്നിവയും കേരളത്തിലെ കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളില്‍ ഉള്‍പ്പെടുന്ന 82 ജില്ലകളില്‍ അപ്രതീക്ഷിത ഗർഭധാരണ നിരക്ക് 15 ശതമാനത്തില്‍ കൂടുതലാണ്. രാജ്യത്തെ 137 ജില്ലകളില്‍ ഇത് 10 മുതല്‍ 15 ശതമാനം വരെയാണ് എന്നാണ് റിപ്പോർട്ടുകള്‍.
ബീഹാറില്‍ 30, ഉത്തർപ്രദേശില്‍ 14, മധ്യപ്രദേശില്‍ 8, ഡല്‍ഹിയില്‍ 6, ഹരിയാനയില്‍ 4, ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 3 വീതം ജില്ലകളില്‍ 15 ശതമാനത്തിലധികം ഗർഭധാരണം നടക്കുന്നതായിട്ടാണ് പഠന റിപ്പോർട്ടില്‍ പറയുന്നത്. കുടുംബാസൂത്രണ സേവനങ്ങളിലെ അഭാവം, ആണ്‍കുഞ്ഞിനായുള്ള മുൻഗണനകള്‍, ചെറിയ കുടുംബത്തിനായുള്ള ആഗ്രഹം എന്നിവയാണ് നിരക്ക് വർധിക്കാൻ കാരണമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.