
സ്വന്തം ലേഖകൻ
കോട്ടയം: കാരാപ്പുഴ പാലത്തിന് അടിയിൽ പോള അടിഞ്ഞ് കൂടിയത് നാട്ടുകാർക്ക് വിനയായി. മഴക്കാലത്തിന് മുന്നേ തന്നെ അടിഞ്ഞ് കൂടിയ പോള വൃത്തിയാക്കാത്തതിൽ നാട്ടുക്കാർ രോഷം കൊണ്ടു. മഴവെള്ള പാച്ചിലിൽ അടിഞ്ഞു കൂടിയ മറ്റ് വസ്തുക്കളും പോളയുടെ കൂടെ വന്ന് അടിഞ്ഞു.
ഇത് മൂലം വെള്ളം റോഡിലേക്ക് തള്ളിക്കയറി. ഇങ്ങനെ വെള്ളം കയറിയത് മൂലം നാട്ടുകാരെയും വഴിയാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി. അധികൃതർ വന്ന് പോള നീക്കം ചെയ്യാത്തതിനാൽ വീടുകളിലേക്കും, റോഡിലേക്കും വെള്ളം കയറാൻ സാധ്യത ഉള്ളതിനാൽ സ്ത്രീകളടക്കമുള്ള ആളുകളാണ് പാലത്തിനടിയിൽ നിന്ന് പോള നീക്കം ചെയ്യാൻ ഇറങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കോട്ടയത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്കിൽ – 19, ചങ്ങനാശേരി താലൂക്കിൽ – 4, മീനച്ചിൽ – 3 കാഞ്ഞിരപ്പള്ളിയിൽ – ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 124 കുടുംബങ്ങളിലായി 407 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 152 പുരുഷന്മാരും 181 സ്ത്രീകളും 74 കുട്ടികളുമാണുള്ളത്.