അണ്ടര്‍ 23 ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് രാജസ്ഥാനോട് പൊരുതിത്തോറ്റ് കേരളം;കേരളത്തിന് ഏഴ് റണ്‍സ് തോല്‍വി

Spread the love

അഹമ്മദാബാദ്: ദേശീയ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ രാജസ്ഥാനോട് പൊരുതിത്തോറ്റ് കേരളം. അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടത്തിന് ഒടുവിലായിരുന്നു കേരളത്തിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു.

video
play-sharp-fill

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 49.5 ഓവറില്‍ 333 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായെങ്കിലും തുടര്‍ന്നെത്തിയവര്‍ തകര്‍ത്തടിച്ച് മുന്നേറുകയായിരുന്നു.

നാല് റണ്‍സെടുത്ത ഓപ്പണര്‍ സുമിത് ഗൊദാരയെ അഭിറാമാണ് ആദ്യ ഓവറില്‍ പുറത്താക്കിയത്. എന്നാല്‍ ക്യാപ്റ്റന്‍ രോഹന്‍ വിജയും മിനാഫ് ഷെയ്ഖും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 134 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

61 റണ്‍സെടുത്ത മിനാഫ് ഷെയ്ഖിന് ശേഷമെത്തിയ കരണ്‍ ലമ്പയും മികച്ച രീതിയില്‍ ബാറ്റ് വീശി. 106 പന്തുകളില്‍ 144 റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹന്‍ – കരണ്‍ സഖ്യമാണ് രാജസ്ഥാന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്. കരണ്‍ 62ഉം രോഹന്‍ 147ഉം റണ്‍സെടുത്തു.

136 പന്തുകളില്‍ 12 ഫോറുകളും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്‍ വിജയുടെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയവരും ആഞ്ഞടിച്ചതോടെ രാജസ്ഥാന്റെ ഇന്നിങ്‌സ് 340 വരെ നീണ്ടു. കേരളത്തിന് വേണ്ടി അഭിറാം മൂന്നും പവന്‍ രാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ അക്ഷയും കൃഷ്ണനാരായണും ചേര്‍ന്ന് ഉജ്ജ്വല തുടക്കമാണ് നല്കിയത്. കൂറ്റന്‍ ലക്ഷ്യത്തിനൊത്ത് അതിവേഗം സ്‌കോര്‍ ചെയ്ത് മുന്നേറിയ ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 160 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

78 റണ്‍സെടുത്ത കൃഷ്ണനാരായണ് പകരമെത്തിയ പവന്‍ ശ്രീധറും മികച്ച രീതിയില്‍ ബാറ്റ് വീശി. എന്നാല്‍ ഏഴ് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി.