
ബുലവായോ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യക്ക് വിജയത്തുടക്കം. യുഎസ്എയെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 35.2 ഓവറില്‍ 107 റണ്‍സിന് പുറത്തായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം നേടുകയായിരുന്നു. മഴയും മോശം കാലാവസ്ഥയും കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 37 ഓവറില്‍ 96 റണ്‍സ് എന്ന് പുനര്‍നിശ്ചയിക്കുകയായിരുന്നു.
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് സൂപ്പര്‍താരം വൈഭവിന്റെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി. നാല് പന്തുകളില്‍ നിന്ന് രണ്ട് റണ്‍സ് മാത്രം നേടിയ താരത്തെ റിത്‌വിക് അപ്പിടി ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
21ന് ഒന്ന് എന്ന നിലയില്‍ നില്‍ക്കവെ മഴ കാരണം കളി നിര്‍ത്തി. ഇടവേളയ്ക്ക് ശേഷം മത്സരം ആരംഭിച്ചപ്പോള്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ 19(19), വേദാന്ത് ത്രിവേദി 2(10), വിഹാന്‍ മല്‍ഹോത്ര 18(17) എന്നിവരുടെ വിക്കറ്റുകള്‍ കൂടി ഇന്ത്യക്ക് നഷ്ടമായി.
വിക്കറ്റ് കീപ്പര്‍ അഭ്ഗ്യാന്‍ കുണ്ടു 42*(41), കനിഷ്‌ക് ചൗഹാന്‍ 10*(14) എന്നിവര്‍ പുറത്താകാതെ നിന്നതോടെ ഇന്ത്യ ജയിച്ച് കയറുകയായിരുന്നു.അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരം ഹെനില്‍ പട്ടേല്‍ ആണ് യുഎസ്എയെ തകര്‍ത്തത്.
ദീപേഷ് ദേവേന്ദ്രന്‍, ആര്‍എസ് അംബരീഷ്, ഖിലാന്‍ പട്ടേല്‍, വൈഭവ് സൂര്യവന്‍ഷി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. നിധീഷ് സുധിനി 36(52) ആണ് യുഎസ്എ നിരയിലെ ടോപ് സ്‌കോറര്‍. സഹില്‍ ഗാര്‍ഗ് 16(28), വിക്കറ്റ് കീപ്പര്‍ അര്‍ജുന്‍ മഹേഷ് 16(29), അദ്‌നിത് ജാംബ് 18(41) എന്നിവര്‍ മാത്രമാണ് പിന്നീട് യുഎസ്എ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.




