അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് വന്‍ തുക പാരിതോഷികം: പ്രഖ്യാപനം നടത്തി ബിസിസിഐ, അഭിനന്ദിച്ച് കോലിയും ഗംഭീറും

Spread the love

മുംബൈ: അണ്ടർ–19 ലോകകപ്പിൽ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹവും വൻ പാരിതോഷികവും. ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി കിരീടം നിലനിർത്തിയ ആയുഷ് മാത്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തിന് ബിസിസിഐ 7.5 കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ചു.

video
play-sharp-fill

ഹരാരെയിൽ നടന്ന ഫൈനലിൽ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടിയിൽ ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് പുറത്തായി.

ഫൈനലിൽ സൂര്യവൻഷി 80 പന്തിൽ 175 റൺസ് അടിച്ചുകൂട്ടി മാൻ ഓഫ് ദ മാച്ചായി. 55 പന്തിൽ സെഞ്ചുറി നേടിയ താരം അണ്ടർ–19 ക്രിക്കറ്റിലെ അതിവേഗ 150 റൺസ് അടക്കമുള്ള റെക്കോർഡുകളും സ്വന്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂർണമെന്റിലുടനീളം അപരാജിതമായി മുന്നേറിയ ഇന്ത്യൻ ടീമിനെ ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ പ്രശംസിച്ചു. കൂടാതെ വിജയത്തിൽ ആശംസകളുമായി മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇന്ത്യന്‍ ടീം ഗൗതം ഗംഭീറും രംഗത്ത് വന്നു.