
ഹരാരെ: സിംബാബ്വെയും നമീബിയയും വേദികളായി ജനുവരി 15 മുതല്‍ ഫെബ്രുവരി 16 വരെ നടക്കുന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം ഐസിസി പുറത്തിറക്കി.
16 ടീമുകളെ നാല് ഗ്രൂപ്പുകളായി വിഭജിച്ചാണ് 23 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ആകെ 41 മത്സരങ്ങളാണ് ഈ ലോകകപ്പില്‍ നടക്കുന്നത്.
ഇന്ത്യ അമേരിക്ക, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നിവരോടൊപ്പം ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം ഗ്രൂപ്പ് ബി യില്‍ ആതിഥേയരായ സിംബാബ്വെ, പാകിസ്ഥാന്, ഇംഗ്ലണ്ട്, സ്കോട്ലന്ഡ് ടീമുകളും, ഗ്രൂപ്പ് സി യില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, അയര്‍ലന്‍ഡ്, ജപ്പാന്, ശ്രീലങ്ക എന്നിവരും, ഗ്രൂപ്പ് ഡി യില്‍ ടാന്‍സാനിയ, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്, ദക്ഷിണാഫ്രിക്ക ടീമുകളും ഇടം പിടിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടാന്‍സാനിയ ആദ്യമായാണ് ലോകകപ്പില്‍ കളിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2020ല്‍ അണ്ടര്‍-19 ലോകകപ്പില്‍ പങ്കെടുത്ത ജപ്പാന് വീണ്ടും മത്സരരംഗത്തെത്തുന്നതും ഈ വേളയില്‍ ശ്രദ്ധ നേടുന്നു.



