അനധികൃതമായി പ്രവർത്തിച്ചിരുന്ന റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തു; അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന് പിന്നാലെ നടപടി

Spread the love

സൂര്യനെല്ലിയില്‍ അനധികൃതമായി പ്രവർത്തിച്ചിരുന്ന റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ സില്‍ ചെയ്തു. സ്റ്റാർ ലൈൻ റിസോർട്ടാണ് പൂട്ടിയത്.

video
play-sharp-fill

മൂന്നാർ മേഖലയില്‍ റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ പണിത കെട്ടിടങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച്‌ സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് പ്രവർത്തിക്കുകയായിരുന്നു.

അടച്ചു പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ പ്രദേശിക രാഷ്ട്രീയ നേതൃത്വം അനുവദിക്കുന്നില്ലെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. പരാതിയുമായി സൂര്യനെല്ലി സ്വദേശി മൈക്കിള്‍ ആണ് ഹൈക്കോടതിയെ സമീപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടം വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഉറപ്പാക്കാൻ റവന്യു വകുപ്പിന് ഹൈക്കോടതി നിർദേശം നല്‍കി. ഇതനുസരിച്ച്‌ സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ കോടതി ഉത്തരവ് ലംഘിച്ച്‌ രാത്രികാലത്ത് റിസോർട്ട് പ്രവർത്തിക്കുനതായി റവന്യൂ വകുപ്പ് കണ്ടെത്തി. ഇതേത്തുടർന്ന് സീല്‍ ചെയ്യാൻ റവന്യൂ സംഘം നേരത്തെ എത്തിയിരുന്നു.

എന്നാല്‍ പ്രാദേശിക സിപിഎം നേതൃത്വം എതിർപ്പുമായി രംഗത്തെത്തിതോടെ പിൻമാറേണ്ടി വന്നു. ഇത് സംബന്ധിച്ച്‌ മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്യസ് ക്യൂറി കോടതിയില്‍ റിപ്പോർട്ട് നല്‍കി. ചൊവ്വാഴ്പ കേസ് പരിഗണിക്കുന്നതിന് മുൻപ് നടപടി സ്വീകരിക്കാനും നിർദ്ദേശം നല്‍കി. സംഘർഷസാധ്യത കണക്കിലെടുത്ത് മൂന്നാർ ഡി വൈ എസ് പി ആർ. ചന്ദ്രകുമാറിൻറെ നേതൃത്വത്തില്‍ പോലീസ് സംഘം ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കിയാണ് നടപടികള്‍ പൂർത്തിയാക്കിയത്.