
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ചിരുന്ന 44 ലക്ഷത്തിലധികം രൂപയും 17 കിലോ ആഭരണങ്ങളും പൊലീസ് പിടികൂടി
കണ്ണൂർ: രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും പിടികൂടി. സ്വർണ്ണ വ്യാപാരിയായ ശ്രീകാന്ത് കദമിന്റെ വീട്ടിൽ നിന്നാണ് സ്വർണവും പണവും കണ്ടെടുത്തത്.
രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. തലശ്ശേരിയിലാണ് സംഭവം.
ശ്രീകാന്തിന്റെ വീട്ടിൽ നിന്ന് 44 ലക്ഷത്തിലധികം രൂപയും 17 കിലോ വെള്ളി ആഭരണങ്ങളുമാണ് പൊലീസ് കണ്ടെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു. പിടികൂടിയ പണം പിന്നീട് പൊലീസ് കോടതിയിൽ ഹാജരാക്കി.
Third Eye News Live
0