
കണക്കിൽപ്പെടാത്ത പണം കൈവശം വച്ചു ; തഹസിൽദാർ വിജിലൻസ് പിടിയിൽ ; കൈയിൽ 5,000 വും കാറിൽ നിന്ന് 44,000 രൂപയും കണ്ടെടുത്തു ; പിടിയിലായത് ലാൻഡ് ട്രിബ്യൂണൽ സിറ്റിങിനിടെ
സ്വന്തം ലേഖകൻ
പാലക്കാട്: കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിനു ഭൂരേഖാ തഹസിൽദാർ വിജിലൻസ് പിടിയിൽ. പട്ടാമ്പി ഭൂരേഖാ തഹസിൽദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ (52) ആണ് വിജിലൻസിന്റെ പിടിയിലായത്.
ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ ഇന്ന് വൈകീട്ട് 4 മണിയോടെ ലാൻഡ് ട്രിബ്യൂണൽ സിറ്റിങിനിടെയാണ് തഹസിൽദാർ കൈവശം വച്ച 5,000 രൂപയും കാറിൽ നിന്നു 44,000 രൂപയും വിജിലൻസ് കണ്ടെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് വിജിലൻസ് ഇൻസ്പെക്ടർ വിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് തഹസിൽദാറെ പിടികൂടിയത്. എജന്റുമാർ മുഖേന ശേഖരിച്ച പണമാണോ ഇതെന്നു അന്വേഷണം തുടരുന്നു.
Third Eye News Live
0