കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞില്ല ; ചികിത്സയിലിരിക്കെ 45 കാരൻ മരിച്ചു
സ്വന്തം ലേഖകൻ
ഇടുക്കി: കുഞ്ചിത്തണ്ണിയിൽ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ബൈസണ്‍വാലി സൊസൈറ്റിമേട് പുതുപ്പറമ്പില്‍ വിനു (45) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച പറമ്പില്‍ വച്ച് എന്തോ കടിച്ചു എന്നു മനസിലായതിനെ തുടർന്ന് ആശുപത്രിയില്‍ പോയെങ്കിലും കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിമാലിയിലെ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച്ച മരണം സംഭവിക്കുകയായിരുന്നു. ഭാര്യ – വിനീത. മക്കള്‍- ദേവാനന്ദ്, ദേവപ്രിയ. സംസ്കാരം ശനിയാഴ്ച്ച രാവിലെ 11 മണിക്ക് കോതമംഗലത്തെ വീട്ടുവളപ്പില്‍.
Third Eye News Live
0