യുഎൻഎ സാമ്പത്തിക തട്ടിപ്പ് ; എഫ്‌ഐആർ റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു

യുഎൻഎ സാമ്പത്തിക തട്ടിപ്പ് ; എഫ്‌ഐആർ റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു

സ്വന്തം ലേഖിക

ന്യൂഡൽഹി: യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലെ(യുഎൻഎ) സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേസിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് ജസ്റ്റീസ് എൽ.നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് പരാമർശിച്ചു. ഇതേത്തുടർന്നു എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി യുഎൻഎ വൈസ് പ്രസിഡൻറ് പിൻവലിച്ചു.

കഴിഞ്ഞ വർഷം മാർച്ചിലാണ് യുഎൻഎയുടെ ഫണ്ടിൽ മൂന്നരക്കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയർന്നത്. തുടർന്ന് കേസ് അന്വേഷിച്ച തൃശൂർ ക്രൈം ബ്രാഞ്ച് എസ്പി സാമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടില്ല എന്ന് ഇടക്കാല റിപ്പോർട്ട് നൽകി. ഇതിനെതിരെ ആക്ഷേപങ്ങൾ ഉയർന്നതോടെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷായും സംസ്ഥാന പ്രസിഡൻറ് ഷോബി ജോസഫും അടക്കം നാല് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ജാസ്മിൻഷായുടെ ഭാര്യയെയും പ്രതിചേർത്തിട്ടുണ്ട്. യുഎൻഎയുടെ അക്കൗണ്ടിൽനിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ കൈമാറിയതായി വിവരംലഭിച്ചതിനെ തുടർന്നായിരുന്നു നടപടി.

യുഎൻഎയുടെ നാല് ബാങ്കുകളിലായുള്ള ആറ് അക്കൗണ്ടുകൾ അന്വേഷണസംഘം മരവിപ്പിച്ചിരിക്കുകയാണ്.