ഉംറ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; മക്കയിലും മദീനയിലും ഇലക്‌ട്രിക് വീല്‍ചെയര്‍ ബുക്ക് ചെയ്യാൻ ലളിതമായ വഴി ഇതാ…!

Spread the love

മക്ക/മദീന: റമദാൻ അടുത്തിരിക്കെ, ഉംറ തീർത്ഥാടനത്തിന് എത്തുന്നവർക്കായി മക്കയിലും മദീനയിലും ഇലക്‌ട്രിക് വീല്‍ചെയർ ബുക്കിംഗ് സൗകര്യം ലഭ്യം.

video
play-sharp-fill

പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവർക്കും ഈ സേവനം ഏറെ ആശ്വാസമാകും.

എങ്ങനെ ബുക്ക് ചെയ്യാം?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റ് ഹറമൈൻ (Assist Harmain) വെബ്സൈറ്റ് വഴിയോ വാട്ട്സ്‌ആപ്പ് വഴിയോ (+966546066898) വീല്‍ചെയർ മുൻകൂട്ടി ബുക്ക് ചെയ്യാം. ബുക്കിംഗ് സമയത്ത് താഴെ പറയുന്ന വിവരങ്ങള്‍ നല്‍കണം:

വാടകയ്ക്ക് എടുക്കുന്ന തീയതി.
എത്ര ദിവസത്തേക്ക് വേണം എന്ന വിവരം.
പിക്കപ്പ് ചെയ്യേണ്ട സ്ഥലം
150 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള അത്യാധുനിക ഇലക്‌ട്രിക് വീല്‍ചെയറുകളാണ് തീർത്ഥാടകർക്കായി സജ്ജമാക്കിയിരിക്കുന്നത്. ഇതിലെ ബാറ്ററി ഒറ്റത്തവണ ചാർജ് ചെയ്താല്‍ 4 മുതല്‍ 5 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കും. ഇത് ഉംറ കർമ്മങ്ങള്‍ സുഗമമായി ചെയ്യാൻ സഹായിക്കും.

തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് അവർ താമസിക്കുന്ന ഹോട്ടലുകളിലോ അല്ലെങ്കില്‍ ഹറം ഗേറ്റിലോ വീല്‍ചെയറുകള്‍ കൃത്യസമയത്ത് എത്തിച്ചുനല്‍കും. ഉപയോഗത്തിന് ശേഷം പിക്കപ്പ് ചെയ്യുന്നതിനുള്ള സൗകര്യവും ഇതിനോടൊപ്പം ലഭ്യമാണ്.

വാടക നിരക്കുകള്‍ (പാക്കേജുകള്‍)

വിവിധ ദിവസങ്ങളിലേക്കുള്ള പാക്കേജുകള്‍ ലഭ്യമാണ്:

ഒരു ദിവസത്തേക്ക്: 40 യുഎസ് ഡോളർ (ഏകദേശം 150 സഊദി റിയാല്‍). ഇതില്‍ ഹോട്ടല്‍ ഡെലിവറിയും ഉള്‍പ്പെടും.
മൂന്ന് ദിവസത്തേക്ക്: 100 യുഎസ് ഡോളർ. ഹോട്ടലില്‍ എത്തിച്ചു നല്‍കുന്നതും തിരികെ എടുക്കുന്നതും ഇതിലുള്‍പ്പെടും.
അഞ്ച് ദിവസത്തേക്ക്: 160 യുഎസ് ഡോളർ. ഇതാണ് പരമാവധി ലഭ്യമായ കാലാവധി.
തീർത്ഥാടകർക്ക് തിരക്ക് ഒഴിവാക്കാനും സുഗമമായി ഉംറ കർമ്മങ്ങള്‍ പൂർത്തിയാക്കാനും ഇത്തരം ഡിജിറ്റല്‍ ബുക്കിംഗ് സംവിധാനങ്ങള്‍ സഹായകരമാകും.