ഉംറ നിർവഹിക്കുന്നതിനായി മക്കയിലേയ്ക്കു പോയ സംക്രാന്തി സ്വദേശിയായ യുവാവ് മരിച്ചു
കോട്ടയം: ഹജിന്റെ ഭാഗമായുള്ള ഉംറ ചടങ്ങുകൾക്കായി യാത്ര ചെയ്യുന്നതിനിടെ യുവാവ് മദീനയിൽ മരിച്ചു. സംക്രാന്തി നമ്പൂതിരിമുകളേൽ ഷംസിന്റെ മകൻ മാഹിൻ അബൂബക്കറാ(30)ണ് മരിച്ചത്. 40 അംഗ സംഘത്തിനൊപ്പം കായംകുളത്തു നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ് മാഹിൻ മെക്കയ്ക്കു പോയത്. ഉംറ ചടങ്ങുകൾക്കായി യാത്ര ചെയ്യുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ- അജിൻസ, മക്കൾ- അൽഫാ ഫാത്തിമ, കബറടക്കം മദീനയിൽ തിങ്കളാഴ്ച പുലർച്ചെ നടക്കും.
Third Eye News Live
0