play-sharp-fill
വിശ്വാസം അനാചാരമായിട്ടാണ് മാർക്‌സിസ്റ്റ് പാർട്ടി കാണുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി

വിശ്വാസം അനാചാരമായിട്ടാണ് മാർക്‌സിസ്റ്റ് പാർട്ടി കാണുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ

കോട്ടയം: വിശ്വാസം എപ്പോഴും അനാചാരമായിട്ടാണ് മാർക്‌സിസ്റ്റ് പാർട്ടി കാണുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നയിക്കുന്ന വിശ്വാസസംരക്ഷണയാത്രയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭക്തർക്ക് തങ്ങളുടെ വിശ്വാസത്തെ ഉയർത്തിപ്പിടിക്കാൻ അവകാശമുണ്ട്. സ്‌കാനറിൽ കൂടി ശബരിമല തന്ത്രിയെ കടത്തിവിട്ട ഏക സർക്കാരാണ് പിണറായി വിജയന്റേതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്ത്രിയെ സ്‌കാനറിൽ കയറ്റിയ പോലീസ് എന്തുകൊണ്ട് ബി.ജെ.പി. നേതാക്കളെ
അതിലൂടെ കടത്താൻ ശ്രമിച്ചില്ലായെന്നും അദ്ദേഹം ചോദിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ജോസ് കെ.മാണി എം.പി, ജോസഫ് വാഴയ്ക്കൻ, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, കോട്ടയം നഗരസഭാ അധ്യക്ഷ ഡോ.പി.ആർ.സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ, യൂജീൻ തോമസ്, എന്നിവർ സംസാരിച്ചു.

പദയാത്ര കോട്ടയത്ത് എത്തിയപ്പോൾ ജോസ് കെ.മാണി എം.പി.യും കേരള കോൺഗ്രസ് നേതാക്കളായ സണ്ണി തെക്കേടവും വിജി എം. തോമസും പ്രിൻസ് ലൂക്കോസുമുൾപ്പെടെ അണിചേർന്നു.