
ഉമ്മന്‍ചാണ്ടിയോടുള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂര്‍, കോട്ടയത്ത് പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ വന്നുതുടങ്ങി; ചര്‍ച്ചയെപ്പറ്റി പുറത്ത് പറഞ്ഞത് ശരിയായില്ലെന്ന് ഉമ്മന്‍ചാണ്ടി; ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഇരുട്ടില്‍ നിര്‍ത്തുന്ന ദാര്‍ഷ്ട്യം പാര്‍ട്ടിയെ എവിടേയും എത്തിക്കില്ലെന്ന് വാഴക്കന്‍; സംഘടനാകാര്യങ്ങളില്‍ പരിഗണിക്കുക സുധാകരന്റെയും സതീശന്റെയും നിലപാടെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസില്‍ കലാപം രൂക്ഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഡിസിസി അദ്ധ്യക്ഷസ്ഥാനത്തെക്കുറിച്ച് സംബന്ധിച്ച വിവാദങ്ങളില്‍ പുകഞ്ഞ് വലത് മുന്നണി. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ. സുധാകരനും വി.ഡി. സതീശനും നേരിട്ട് ഏറ്റുമുട്ടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ക്ക് പിന്നാലെ ഉമ്മന്‍ചാണ്ടി കള്ളംപറയുകയാണെന്ന് കെ. സുധാകരന്‍.
വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലിനുമെതിരെയാണ് തിരിഞ്ഞിരിക്കുകയാണ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍. താഴേത്തട്ടിലെ പ്രവര്‍ത്തകരെ ഇളക്കിവിടുന്ന തരത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയോടും എ ഗ്രൂപ്പിനോടുമുള്ള അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗ്രൂപ്പില്‍ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തതിന് ഉണ്ണാന്‍ പോകാന്‍ കഴിയുമോയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഡിസിസി പുനഃസംഘടനയില്‍ സുധാകരനെ പിന്തുണച്ച തിരുവഞ്ചൂര്‍ പുന:സംഘടനയില്‍ സുധാകരന് വീഴ്ച പറ്റിയിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ അങ്ങനെ കണ്ടാല്‍ മതിയെന്നും പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടിക വന്നതോടുകൂടിയാണ് എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്ത് പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ വന്നുതുടങ്ങിയത്. തനിക്ക് നേരിടേണ്ടി വന്ന അവഗണനയും അഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും മാറേണ്ടിവന്നത്തിലെ അമര്‍ഷവും തിരുവഞ്ചൂരിന് ഉമ്മന്‍ചാണ്ടിയില്‍ നിന്ന് അകലാന്‍ നേരത്തെ തന്നെ കാരണമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഇരുട്ടില്‍ നിര്‍ത്തുന്ന ദാര്‍ഷ്ട്യം പാര്‍ട്ടിയെ എവിടേയും എത്തിക്കില്ലെന്ന് ജോസഫ് വാഴക്കന്‍ വിമര്‍ശിച്ചു. പാര്‍ട്ടിയുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും കൂടെ നിന്ന നേതാക്കളാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇവരെ ആരുമല്ലാതാക്കാനുള്ള നീക്കം അത്ഭുതപ്പെടുത്തുവെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു.
അതേസമയം, സംഘടനാകാര്യങ്ങളില്‍ പരിഗണിക്കുക കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും നിലപാടാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡി സി സി പട്ടിക സംബന്ധിച്ച തീരുമാനം അനുസരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.