ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; ചാർട്ടർഡ് വിമാനം എഐസിസി ഏർപ്പാടാക്കി; ന്യൂമോണിയ ഭേദമായെന്ന് കെസി വേണുഗോപാല്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നാളെ ചാർട്ടർഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. വിമാനം എഐസിസി ഏർപ്പാടാക്കിയതായി അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയെ പറ്റി മകനെന്ന നിലയ്ക്ക് തനിക്ക് ആശയും ഉത്തരവാദിത്തവുമുണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചികിത്സ സംബന്ധിച്ച് ദുഖപുർണമായ ക്യാമ്പയിൻ നടന്നു. പുതുപള്ളിയിൽ നിന്നടക്കം നൂറുകണക്കിനാളുകൾ അദ്ദേഹത്തെ വന്നു കണ്ടു. അതിൻ്റെ ഭാഗമായാണ് അദ്ദേഹം ന്യൂമോണിയ ബാധിതനായത്. വ്യാജ വാർത്തകൾ പടച്ച് വിടുന്നത് ശരിയല്ല. എല്ലാ മെഡിക്കൽ രേഖകളും തൻ്റെ പക്കലുണ്ട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പിതാവിൻ്റെ ചികിത്സാ വിവരങ്ങൾ സമയമാകുമ്പൊ പുറത്ത് വിടും. വ്യാജ  പ്രചരണങ്ങളിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ഇത് സംബന്ധിച്ച് പോലീസിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടണമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.