play-sharp-fill
കേരളത്തിന്റെ പുനരുദ്ധാരണം; സംസ്ഥാനസർക്കാരിന്റേത് കടുത്ത അലംഭാവമെന്ന് ഉമ്മൻചാണ്ടി

കേരളത്തിന്റെ പുനരുദ്ധാരണം; സംസ്ഥാനസർക്കാരിന്റേത് കടുത്ത അലംഭാവമെന്ന് ഉമ്മൻചാണ്ടി

 

സ്വന്തം ലേഖകൻ

കോട്ടയം : പ്രളയംമൂലം തകർന്ന കേരളത്തിന്റെ പുനരുദ്ധാരണ പ്രകൃയയിൽ കടുത്ത അലംഭാവമാണ് സംസ്ഥാനസർക്കാർ കാണിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ജനങ്ങൾ കടുത്ത പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുന്ന ഈ സമയത്ത് മന്ത്രിമാർ അടക്കമുള്ളവർ വിദേശത്ത് പോയി പണം പിരിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഗുരുതരമായ പ്രതിസന്ധിയേയാണ് കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രളയബാധിതർക്ക് നേരിട്ട് സഹായം അടിയന്തിരമായി ലഭിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം. ഇന്ധനവിലവർദ്ധനവിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളാ കോൺഗ്രസ്സ് വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി, ഡോ.എൻ ജയരാജ് എം.എൽ.എ, ജോയി എബ്രഹാം, ജോസഫ് വാഴക്കൻ, പി.എച്ച് അബ്ദുൽ സലാം, യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, ഡി.സി.സി ജോഷി ഫിലിപ്പ്, അസീസ് ബഡായി, പി.എസ് ജോയിംസ്, തോമസ് ചാഴിക്കാടൻ, സ്റ്റീഫൻ ജോർജ്,കുര്യൻ ജോയി, ഇ.ജെ അഗസ്തി, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, പി.എ സലിം, തമ്പി ചന്ദ്രൻ, പി.എസ് രഘുറാം, പി.എം ഷരീഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സനൽ മാവേലി തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group