ഉമേഷ് തീപ്പന്തെറിഞ്ഞു..! കേരളം തവിടുപൊടിയായി
സ്‌പോട്‌സ് ഡെസ്‌ക്
വയനാട്: പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫിയുടെ സെമി ഫൈനലിലെത്തിയ കേരളം ഉമേഷ് യാദവിന്റെ തീപ്പന്തിനു മുന്നിൽ കരിഞ്ഞുണങ്ങി വീണു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ ഏഴു വിക്കറ്റ് പിഴുതെറിഞ്ഞ ഉമേഷ് യാദവ് 106 റൺസിന് പുറത്താക്കുകയായിരുന്നു. രജനീഷ് ഗുർബാനിയ്ക്കാണ് ബാക്കിയുള്ള മൂന്നു വിക്കറ്റ്.
മൂന്ന് ബാറ്റ്‌സ്മാൻമാർ മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്നത്. 37 റൺസോടെ പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് ടോപ്പ് സ്‌കോറർ. ക്യാപ്റ്റൻ സച്ചിൻ ബേബി (22), ബേസിൽ തമ്പി (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാൻമാർ. 28.4 ഓവർ മാത്രമായിരുന്നു സെമി ഫൈനലിൽ കേരളത്തിന്റെ ഇന്നിംഗ്‌സ നീണ്ടത്. എന്നാൽ, ഗ്രൂപ്പ് ഘട്ടത്തിലും ക്വാർട്ടറിലും പുറത്തെടുത്ത പോരാട്ട വീര്യം കേരള പേസർമാർ വീണ്ടും കൃഷ്ണഗിരിയിൽ പുറത്തെടുത്താൻ കേരളം തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കോച്ചും ക്യാപ്റ്റനും. ആദ്യ ഇന്നിംഗ്‌സിൽ വിദർഭ ബാറ്റിംഗിനിറങ്ങുമ്പോൾ കേരളം ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ക്വാർട്ടർ ഫൈനലിലെ ഇരട്ടസൈഞ്ച്വറി വീരൻ വസിം ജാഫറിനെ തന്നിയാരിക്കും.
ഗുജറാത്തിനെതിരായ ക്വാർട്ടർ പോരാട്ടത്തിനിടെ പരിക്കേറ്റ സഞ്ജു സാംസണ് പകരം കെ.ബി.അരുൺകാർത്തിക്കിനെ ഉൾപ്പെടുത്തിയാണ് കേരളം കളത്തിലിറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group