video
play-sharp-fill

രാജ്യത്തെ ചിന്തകരിൽ ചിലർ കൊടിയ വിഷമുള്ള പാമ്പുകളാണ് ; എണ്ണത്തിൽ കുറവായിരിക്കും , എന്നാൽ വിഷം പരത്താൻ അതുമതി : വിവാദ പരാമർശവുമായി ബിജെപി നേതാവ് ഉമാഭാരതി

രാജ്യത്തെ ചിന്തകരിൽ ചിലർ കൊടിയ വിഷമുള്ള പാമ്പുകളാണ് ; എണ്ണത്തിൽ കുറവായിരിക്കും , എന്നാൽ വിഷം പരത്താൻ അതുമതി : വിവാദ പരാമർശവുമായി ബിജെപി നേതാവ് ഉമാഭാരതി

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എണ്ണത്തിൽ കുറവാണെങ്കിലും കൊടിയ വിഷമുള്ള പാമ്പുകളെപ്പോലെയാണ് രാജ്യത്തെ ചില ചിന്തകരെന്നാണ് ബിജെപി നേതാവ് ഉമാ ഭാരതി പറഞ്ഞു. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഞായറാഴ്ച രാത്രി മുഖം മറച്ചെത്തിയ സംഘം വിദ്യാർത്ഥികളേയും അധ്യാപകരേയും അക്രമിച്ച സംഭവത്തിൽ പ്രതികരിച്ചാണ് ഉമാഭാരതിയുടെ പരാമർശം.

എണ്ണത്തിൽ കുറവാണെങ്കിലും കൊടിയ വിഷമുള്ള പാമ്പുകളെപ്പോലെയാണ് രാജ്യത്തെ ചില ചിന്തകർ. അവർ പരിസ്ഥിതിയിൽ വിഷം പടർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചില കാര്യങ്ങൾ ശരിയാക്കിയെടുക്കേണ്ടതാവശ്യമാണ്, ശരിയാക്കുക തന്നെ ചെയ്യുമെന്നും ഉമാഭാരതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 5നാണ് ജെഎൻയുവിൽ മുഖം മറച്ചെത്തിയ ഒരു കൂട്ടം അക്രമകാരികൾ വിദ്യാർത്ഥികളെയും അധ്യാപകരെയും അതിക്രൂരമായി ആക്രമിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം.വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ പുറത്തുനിന്നെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിച്ചു.കൂടാതെ സംഭവത്തിൽ മുപ്പതിലധികം പേർക്കും പരിക്കേറ്റിരുന്നു.ഫീസ് വർധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയായിരുന്നു ആക്രമണം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദൾ രംഗത്തെത്തിയിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.