കലൂര്‍ സ്റ്റേഡിയം അപകടം; 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ്

Spread the love

കൊച്ചി: കലൂർ ജവ‌ഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗാലറിയിൽനിന്നു വീണ് പരുക്കേറ്റ സംഭവത്തിൽ 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ അയച്ച വക്കീൽ നോട്ടിസിൽ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങൾ.

video
play-sharp-fill

സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) യെ പ്രതിക്കൂട്ടിൽ നിർത്തിയാണ് വക്കീൽ നോട്ടിസ്.

തനിക്ക് നഷ്ടപരിഹാരം നൽകാതിരിക്കാൻ ജിസിഡിഎ മിനിറ്റ്സിൽ വരെ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും വക്കീൽ നോട്ടിസിൽ പറയുന്നു. നഷ്ടപരിഹാരം നൽകിയി‌ല്ലെങ്കിൽ നിയമവഴി തേടുമെന്നും അഭിഭാഷകനായ പോൾ ജേക്കബ് വഴി അയച്ച വക്കീൽ നോട്ടിസിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബർ 29ന് നടന്ന ജിസിഡിഎ യോഗത്തിൽ നഷ്ടപരിഹാരം സംബന്ധിച്ചും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെയുള്ള നടപടി കാര്യവും ഉന്നയിച്ചിരുന്നു.

എന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട കാര്യം മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടില്ല എന്ന് വക്കീൽ നോട്ടിസിൽ പറയുന്നു. നഷ്ടപരിഹാരം നല്‍കാതിരിക്കാൻ മിനിറ്റ്സിൽ മനഃപൂർവം കൃത്രിമത്വം നടത്തി എന്നാണ് ആരോപണം.