video
play-sharp-fill
ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ വീണ്ടും പുരോഗതി: ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റിയതായി കുടുംബം അറിയിച്ചു

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ വീണ്ടും പുരോഗതി: ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റിയതായി കുടുംബം അറിയിച്ചു

 

കൊച്ചി: കലൂർ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തി അപകടത്തിൽപ്പെട്ട ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ വീണ്ടും പുരോഗതി. വിഐപി ​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഉമ തോമസിനെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി. അപകടം സംഭവിച്ച് പതിനൊന്നാം ദിവസമാണ് എംഎൽഎയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റുന്നത്.

 

തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയിൽ ഉണ്ടായ മികച്ച പുരോഗതിയാണ് ഇന്ന് റൂമിലേക്ക് മാറ്റാനുണ്ടായ സാഹചര്യം. കഴിഞ്ഞ ദിവസം ഉമ തോമസ് എഴുനേറ്റ് ഇരിക്കുകയും എംഎൽഎ ഓഫീസിലെ ജീവനക്കാരെ ഫോണിൽ വിളിച്ച് സംസാരിക്കുകയും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

 

ഉമ തോമസ് പരസഹായത്തോടെ നടന്നു തുടങ്ങി. അപകടനില തരണം ചെയ്തെങ്കിൽകൂടി അണുബാധ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ ആവശ്യമായതിനാൽ സന്ദർശകരെ അനുവദിക്കില്ല. എല്ലാ പ്രിയപ്പെട്ടവരും ഡോക്ടർമാർ കർശനമായി നൽകിയ ഈ നിർദ്ദേശത്തോട് പൂർണ്ണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും കുടുംബം ഫേസ്ബുക്കിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group