
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. തന്റെ പ്രസ്ഥാനം എന്റെ കൂടെ നില്‍ക്കുമെന്നും പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും എംഎല്‍എ പറഞ്ഞു. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. ഓരോരുത്തർക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. അതില്‍ കൈകടത്താൻ ഇല്ല.
രാഹുലിനെതിരെ ഇന്നലെ പറഞ്ഞതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും ഉമ തോമസ് എംഎല്‍എ പ്രതികരിച്ചു. അതേ സമയം, ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തില്‍ മുതിർന്ന നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്. കോണ്‍ഗ്രസ് അനുകൂലികള്‍ എങ്കില്‍ ഉടൻ നിർത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എത്രയും വേഗം രാജിവെക്കണമെന്നാണ് ഉമാ തോമസ് എംഎല്‍എ ആവശ്യപ്പെട്ടത്. ഒരു നിമിഷം മുൻപ് രാജി വെച്ചാല്‍ അത്രയും നല്ലതാണ്. ഇത് ധാർമിക ഉത്തരവാദിത്തമാണെന്നും ഉമാ തോമസ് പറഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുത്ത വ്യക്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കൂടുതല്‍ ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇന്നലെ തന്നെ രാജി വെക്കുമെന്നാണ് കരുതിയത്. ഇത്രയും ആരോപണങ്ങള്‍ ഉയർന്നുവന്നിട്ടും രാഹുല്‍ ഇതുവരെ ഒരു മാനനഷ്ടക്കേസ് പോലും നല്‍കിയിട്ടില്ല. അതിനർത്ഥം ആരോപണങ്ങളെല്ലാം ശരിയാണെന്നും ഇതൊക്കെ ചെയ്തു എന്നുമല്ലേ? എന്നായിരുന്നു ഉമ തോമസ് ചോദിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം എന്നും സ്ത്രീപക്ഷത്താണ്. ഇന്നലെ തന്നെ രാഹുല്‍ രാജി വെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പെട്ടെന്നാണ് വാർത്ത സമ്മേളനം റദ്ദ് ചെയ്തത്. എംഎല്‍എ സ്ഥാനത്തേക്ക് രാഹുലിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്. ആരോപണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വരുമ്ബോള്‍ എംഎല്‍എ സ്ഥാനത്തുനിന്നും രാജി വെക്കുക എന്നത് ധാർമികമായ ഉത്തരവാദിത്തമാണെന്നും ഉമാ തോമസ് പറഞ്ഞു.