video
play-sharp-fill

ഉത്സവത്തിന് മദ്യപിച്ചെത്തി ആനയുടെ വാലില്‍ പിടിച്ചു; ഘോഷയാത്രക്കിടെ ആന വിരണ്ടോടി;  ശ്രീകാര്യത്ത് അഞ്ച് പേര്‍ക്ക് പരിക്ക്

ഉത്സവത്തിന് മദ്യപിച്ചെത്തി ആനയുടെ വാലില്‍ പിടിച്ചു; ഘോഷയാത്രക്കിടെ ആന വിരണ്ടോടി; ശ്രീകാര്യത്ത് അഞ്ച് പേര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ശ്രീകാര്യം ചെക്കാലമുക്കില്‍ ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

രാത്രി പത്തേമുക്കാലോടെയാണ് ആന വിരണ്ടോടിയത്. കാഞ്ഞിരക്കാട്ട് ശേഖരന്‍ എന്ന ആനയാണ് വിരണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഘോഷയാത്രയില്‍ രണ്ട് ആനയാണ് ഉണ്ടായിരുന്നത്. അല്‍പദൂരം ഓടിയ ആനയെ ഉടന്‍ തന്നെ തളച്ചു. ഘോഷയാത്ര കാണാന്‍ കൂടി നിന്നതില്‍ ഒരാള്‍ മദ്യപിച്ച് ആനയുടെ വാലില്‍ പിടിച്ചതാണ് ആന വിരളാന്‍ കാരണമെന്ന് സംഘാടകര്‍ പറഞ്ഞു.

അച്ചു ( 30 ) വിഷ്ണുവര്‍ദ്ധന്‍ (12) ( കാലിന് പരിക്ക് ), സന്ധ്യ (35), കെസിയ (19), സോനു (28 ) തുടങ്ങിയവര്‍കാണ് പരിക്കേറ്റത്.

വിരണ്ടോടിയ ആന സിപിഎം അണിയൂര്‍ ബ്രാഞ്ച് സെക്രട്ടറി അച്ചുവിനെ തൂക്കിയെറിഞ്ഞു. പരിക്കേറ്റുവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

ആന വിരണ്ടതോടെ പരിഭ്രാന്തരായി ഓടിയപ്പോള്‍ സമീപത്തെ മതിലിടിഞ്ഞാണ് കൂടുതല്‍ പേര്‍ക്കും പരിക്ക് പറ്റിയത്. ആനയെ തളച്ചതിന് ശേഷം മേള വാദ്യങ്ങള്‍ നിര്‍ത്തിവെച്ച്‌ ഘോഷയാത്ര മുന്നോട്ടുപോകാന്‍ ശ്രീകാര്യം പൊലീസ് സഘാടകരോട് പറഞ്ഞു.

തുടര്‍ന്ന് മേളമില്ലാതെയാണ് ഉത്സവ പരിപാടികള്‍ നടത്തിയത്. ആനയെ സമീപത്തെ പുരയിടത്തില്‍ തളച്ച ശേഷം ലോറിയില്‍ കയറ്റിക്കൊണ്ടുപോയി.