ഉത്സവ ആഘോഷങ്ങളിൽ ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട്: നിയന്ത്രണം ഒഴിവാക്കണം:കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃതത്തിൽ പ്രതിഷേധ സംഗമം നവംബർ 4 – ന് കോട്ടയത്ത്
കോട്ടയം: കേരളത്തിലെ ഉത്സവ,പെരുന്നാൾ . തുടങ്ങിയ ആചാര അനുഷ്ഠാനങ്ങൾ
സംരക്ഷിക്കുക. ക്ഷേത്രങ്ങളിലും പള്ളികളിലും ഉത്സവങ്ങളോടനുബസിച്ചു നടന്നു വരുന്ന ആന
എഴുന്നള്ളിപ്പുകൾക്കെതിരെയുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃതത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 5 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാൻ്റ് മൈതാനത്ത് പ്രതിഷേധ സംഗമം നടത്തും.
മോൻസ് ജോസഫ് എംഎൽഎ പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്യും. വിവിധ സാമുദായിക സാംസ്കാരിക പ്രമുഖർ സംസാരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ ഉത്സവ ആഘോഷങ്ങൾക്കെതിരെ വിവിധ എൻജിഒ സംഘടനകളുടെ നേതൃത്വത്തിൽ വലിയ ഗൂഢാലോചനയാണ് നടന്നു വരുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും നീതിപീഠങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകി വ്യവഹാരം നടത്തിയും ഉത്സവ ആഘോഷങ്ങളും ആഘോഷങ്ങൾക്കു മാറ്റു കൂട്ടുന്ന ആന എഴുന്നള്ളിപ്പും തകർക്കുവാനുള്ള ശ്രമം നടന്നു വരുന്നു.
രണ്ടു നൂറ്റാണ്ടിലധികം പഴക്കമുള്ള യൂണസ്ക്കോ പോലും അംഗീകരിച്ച തൃശൂർ പൂരം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കെതിരെയുള്ള കടന്നു കയറ്റം നാം കണ്ടതാണ്.
വെടിക്കെട്ട് നടത്തുന്നതിനെതിരെ കടുത്ത നിബന്ധനകളുമായി പി ഇ എസ് എ നിയമം അടിച്ചേൽപിക്കുന്നു.
നമ്മുടെ നാട്ടിലെ ചെറുതും വലുതുമായ ഒട്ടേറെ ഉത്സവങ്ങൾ നമ്മുടെ പൈതൃകമായി നാം സംരക്ഷിച്ചു പോരുന്നുണ്ട്. ഇത്തരം ആഘോഷങ്ങൾക്കും ആന എഴുന്നള്ളിപ്പുകൾക്കുമെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുവഴി ഉത്സവ ആഘോഷങ്ങൾ നടത്താൻ സാധിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
എഴുന്നള്ളിപ്പിന് ആവശ്യമായ ആനകളെ ലഭ്യമാക്കുക.
വെടിക്കെട്ടിനുള്ള നിരോധനം നീക്കുക,
ആചാര അനുഷ്ടാനങ്ങളിൽഎൻജിഒ കളുടെ കടന്നു കയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നു.
പത്ര സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ട്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് രാജേഷ് നട്ടാശ്ശേരി, വൈസ് പ്രസിഡൻ്റ് ഹരി ഉണ്ണിപിള്ളി, ജനറൽ സെക്രട്ടറി ബാബു പിഷാരടി, ട്രഷറർ ഉണ്ണി കിടങ്ങൂർ എന്നിവർ പങ്കെടുത്തു.