
കോട്ടയം: ചായക്കടയിലേതുപോലെയുള്ള ഉള്ളിവട എങ്ങനെയാണ് വീട്ടില്‍ തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ? വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കിയെടുക്കാം.
ഇതൊന്ന് ശ്രദ്ധിച്ചോളൂ.
ആവശ്യമായ ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
സവാള- 3
മുട്ട- 2
ചിക്കൻ- 1/4 കപ്പ്
ബ്രെഡ്- 2
മല്ലിയില- 2 ടേബിള്‍സ്പൂണ്‍
ചിക്കൻ മസാല- 1 ടീസ്പൂണ്‍
കുരുമുളകുപൊടി- 1/2 ടീസ്പൂണ്‍
മൈദ- 3 ടേബിള്‍സ്പൂണ്‍
അരിപ്പൊടി- 1 ടേബിള്‍സ്പൂണ്‍
വെള്ളം- 1 ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൂന്ന് സവാള കട്ടി കുറച്ച് അരിഞ്ഞെടുക്കാം. അതിലേയ്ക്ക് അര ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടേബിള്‍സ്പൂണ്‍ അരിപ്പൊടി, ഒരു ടീസ്പൂണ്‍ ചിക്കൻ മസാല രണ്ട് ടേബിള്‍സ്പൂണ്‍ മല്ലിയില, മൂന്ന് ടേബിള്‍സ്പൂണ്‍ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി മാറ്റി വയ്ക്കാം. എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങള്‍ മസാലപ്പൊടികള്‍ ചേർത്തു വേവിക്കാം. ഇത് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വച്ചിരിക്കുന്ന സവാളയിലേയ്ക്കു ചേർക്കാം. ഒപ്പം രണ്ട് ബ്രെഡ് പൊടിച്ചതും, രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് മസാലകള്‍ ചേർത്ത സവാള ചെറിയ ഉരുളകളാക്കി ചേർത്തു വറുക്കാം.