നല്ല മഴയല്ലേ? ഒരു ഗ്ലാസ് ചൂട് ചായയും നല്ല ക്രിസ്പി ഉള്ളിവടയും ആയാലോ? തട്ടുകട സ്റ്റൈല്‍ ഉള്ളിവട ഉണ്ടാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: നല്ല മഴയല്ലേ? ഒരു ഗ്ലാസ് ചൂട് ചായയും നല്ല ക്രിസ്പി ഉള്ളിവടയും ആയാലോ? തട്ടുകട സ്റ്റൈല്‍ ഉള്ളിവട ഉണ്ടാക്കാം.

ആവശ്യമായ ചേരുവകള്‍

സവാള- 2 എണ്ണം (നീളത്തിലരിഞ്ഞത്)
ഇഞ്ചി- 1 ടീസ്പൂണ്‍ (കൊത്തിയരിഞ്ഞത്)
പച്ചമുളക് വട്ടത്തിലരിഞ്ഞത്- 1
മൈദ- 2 ടേബിള്‍സ്പൂണ്‍
അരിപ്പൊടി- 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി- ¼ ടീസ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
കടലപ്പൊടി- 4 ടേബിള്‍സ്പൂണ്‍
കായപ്പൊടി- ¼ ടീസ്പൂണ്‍
വെളിച്ചെണ്ണ- വറുക്കുന്നതിന്
ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യമായി ഒരു പാത്രത്തില്‍ സവാള, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയും ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി കൂട്ടിയോജിപ്പിക്കണം. ശേഷം ഇത് സെറ്റാകാനായി കാല്‍ മണിക്കൂർ മാറ്റിവെക്കാം. അടുത്തതായി ഫ്രൈയിങ് പാനെടുത്തി വറുക്കാനുള്ള എണ്ണ ചൂടാക്കാം. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മാവിലേക്ക് കടലപ്പൊടി, മൈദ, അരിപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച്‌ എടുക്കണം.

അടുത്തതായി കൈ വെള്ളത്തില്‍ നനച്ചശേഷം മാവില്‍ നിന്നും കുറേശ്ശേ എടുത്ത് ഉരുട്ടി വിരലുകൊണ്ടു പതുക്കെ അമർത്തി കൊടുക്കാം. ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. രണ്ടുവശവും ഒരുപോലെ മൊരിയുന്നത് വരെ ഇത് തിരിച്ചും മറിച്ചും ഇടണം. ഫ്രൈ ആയാല്‍ ഇത് കോരിയെടുക്കാം. ഇതോടെ ക്രിസ്പി ഉള്ളിവട റെഡി