video
play-sharp-fill

ജനുവരി പകുതിയോടെ ഉള്ളിയുടെ വില കുറയുമെന്ന് വിലയിരുത്തൽ :             കിലോഗ്രാമിന് 20 മുതൽ 25 രൂപ നിലവാരത്തിലെത്തുമെന്നാണ് റിപ്പോർട്ട്

ജനുവരി പകുതിയോടെ ഉള്ളിയുടെ വില കുറയുമെന്ന് വിലയിരുത്തൽ : കിലോഗ്രാമിന് 20 മുതൽ 25 രൂപ നിലവാരത്തിലെത്തുമെന്നാണ് റിപ്പോർട്ട്

Spread the love

 

സ്വന്തം ലേഖകൻ

ദില്ലി: ജനുവരി പകുതിയോടെ ഉള്ളിയുടെ വില കുറയുമെന്ന് വിലയിരുത്തരൽ. മൊത്ത വിപണിയിൽ ഉള്ളിയുടെ വില കിലോഗ്രാമിന് 20 മുതൽ 25 രൂപ നിലവാരത്തിലെത്തുമെന്നാണ് റിപ്പോർട്ട്. നിലവിലെ വിലയേക്കാൾ 80 ശതമാനം കുറവാണിത്. പുതുതായി ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെ വിലയിലെ പ്രതിസന്ധി മാറുമെന്ന് കാർഷികോത്പാദന വിപണന സമിതി അധ്യക്ഷൻ ജയ്ദത്ത സീതാറാം ഹോൽക്കർ വ്യക്തമാക്കി.

സാധാരണയായി ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉള്ളി രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ, കനത്ത മഴയെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷിയിടങ്ങൾ നശിക്കുകയും ഉള്ളിക്ഷാമം രൂക്ഷമാക്കുകയുമായിരുന്നു. ഉള്ളിയുടെ കയറ്റുമതി നിയന്ത്രിച്ചും മറ്റ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തും വില നിയന്ത്രിക്കാനുള്ള ശ്രമം പൂർണ്ണമായും വിജയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ഉള്ളി വില 200 രൂപ നിലവാരത്തിൽ എത്തിയിരുന്നു. പിന്നീടത് 120 മുതൽ 150 വരെയായി കുറഞ്ഞിരുന്നു. ശരാശരി 80 രൂപ നിലവാരത്തിലാണ് ഇപ്പോൾ മൊത്തവില്പന.