ഉല്ലാസ് മക്കളെ ഉപേക്ഷിച്ചെന്നാരാ പറഞ്ഞത്: സ്വന്തം മക്കളെ പോലെയാണ് രാണ്ടാം ഭാര്യ ദിവ്യയ്ക്ക്: ഭാര്യ മരിച്ച ശേഷം ഏറെ വിമർശനങ്ങൾ എൽക്കേണ്ടി വന്ന ഉല്ലാസ് പന്തളത്തിന്റെ ഇപ്പോഴത്തെ ജീവിതം കണ്ടോ ?

Spread the love

കൊച്ചി: രണ്ടാം വിവാഹത്തിന് പിന്നാലെ ഒട്ടനവധി ആരോപണങ്ങളും പഴികളും കേള്‍ക്കേണ്ടി വന്ന നടനും മിമിക്രി താരവുമാണ് ഉല്ലാസ് പന്തളം.
ദിവ്യയാണ് താരത്തിന്റെ ഭാര്യ.

ആദ്യ ഭാര്യ ആശയുടെ മരണത്തിനു പിന്നാലെ വിവാഹം കഴിച്ചതിന്റെ പേരില്‍ ആയിരുന്നു പഴികള്‍ മുഴുവൻ ഉല്ലാസിന്റെ നേർക്കുവന്നത്. എന്നാല്‍ ഇതിനെതിരെ ഒരിക്കല്‍ പോലും ഉല്ലാസ് പ്രതികരിച്ചില്ല. പകരം വിമർശകർക്ക് മുൻപില്‍ ജീവിതം മനോഹരമാക്കി കാണിച്ചു കൊടുത്തു. ദിവ്യക്കും രണ്ടുമക്കള്‍ക്കും ഒപ്പം സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുകയാണ് ഇപ്പോള്‍ ഉല്ലാസ്.

ദിവ്യ സാമൂഹിക സേവനത്തോടൊപ്പം തന്നെ കുടുംബത്തിലെ മുഴുവൻ കാര്യങ്ങള്‍ക്കും ഒപ്പം തന്നെയുണ്ട്. ഉല്ലാസിന്റെ രണ്ടുമക്കളും ദിവ്യക്ക് സ്വന്തം മക്കള്‍ തന്നെയാണ്. കുഞ്ഞുങ്ങളുടെ ഓരോ കാര്യത്തിലും ദിവ്യ തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബത്തിന് എത്രത്തോളം പ്രാധാന്യം ദിവ്യ നല്‍കുന്നുണ്ടെന്ന് അവരുടെ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. മക്കളെ ഉപേക്ഷിച്ചാണ് ഉല്ലാസ് പോയതെന്ന ഏറ്റവും വലിയ ആരോപണത്തിന് മറുപടി കൂടിയാണ് ദിവ്യയും ഉല്ലാസും തമ്മിലുള്ള ജീവിതം.

ഈ അടുത്താണ് ഉല്ലാസും ദിവ്യയും ചേർന്ന് ഹോട്ടല്‍ സംരഭത്തിലേക്ക് കൂടി കടന്നത്. പന്തളത്ത് ജനപ്രിയ ഹോട്ടലായി മാറിയിരിക്കുകയാണ് ഉല്ലാസിന്റെയും ദിവ്യയുടെയും പുതിയ തുടക്കം.