നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത് യുവതിയെ കാണാനില്ലെന്ന് താരം പരാതിപ്പെട്ടതിന് പിന്നാലെ
സ്വന്തം ലേഖിക
പന്തളം: പ്രശസ്ത താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ വിവരമറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് താരത്തിന്റെ വീട്ടിലെ മുകളിലത്തെ നിലയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷിക്കാനെത്തിയ പൊലീസാണ് പുലര്‍ച്ചെ രണ്ട് മണിയോടെ യുവതി തൂങ്ങി നില്‍ക്കുന്നത് കണ്ടെത്തിയത്. ഉല്ലാസ് ഈ സമയം വീട്ടിലുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ചാനലുകളില്‍ കോമഡി പരിപാടികളിലൂടെയാണ് ഉല്ലാസ് പ്രശസ്തനായത്. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്.
ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കഴിഞ്ഞ ദിവസം ഉറങ്ങിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Third Eye News Live
0