
ആക്രമണം തുടർന്ന് റഷ്യ; യുക്രൈനിൽ നിന്ന് ഇതുവരെ പലായനം ചെയ്തത് 5,00,000ലധികം ആളുകളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്,7 കുട്ടികൾ ഉൾപ്പെടെ 102 പേർ കൊല്ലപ്പെട്ടതായും വിവരം
സ്വന്തം ലേഖിക
കീവ് :യുക്രൈനെതിരായ ആക്രമണം തുടർന്ന് റഷ്യ. കീവിനു സമീപം ബോറോഡയങ്കയിൽ കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യൻ സൈന്യം നഗരത്തിൽ പ്രവേശിച്ചുകഴിഞ്ഞു എന്ന് റിപ്പോർട്ടുകളുണ്ട്. യുദ്ധത്തെത്തുടർന്ന് യുക്രൈനിൽ നിന്ന് കൂട്ട പലായനമാണ് നടക്കുന്നത്. ഇതുവരെ പലായനം ചെയ്തത് 5,00,000ലധികം ആളുകളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.
7 കുട്ടികൾ ഉൾപ്പെടെ 102 സാധാരണക്കാർ യുക്രൈനിൽ കൊല്ലപ്പെട്ടെന്നും യുഎൻ അറിയിച്ചു. അതേസമയം, സൈനിക പരിചയമുള്ള തടവുകാർക്ക് റഷ്യക്കെതിരായ യുദ്ധത്തിൽ അണിനിരക്കാമെന്ന് യുക്രൈൻ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുദ്ധത്തിലിറങ്ങാൻ തയ്യാറുള്ളവരെ തടവിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ യുക്രൈന് അടിയന്തരമായി അംഗത്വം നൽകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. അംഗത്വത്തിന് സഖ്യരാജ്യങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചു.
Third Eye News Live
0