ആറാം ദിവസവും രൂക്ഷമായ ആക്രമണം തുടർന്ന് റഷ്യ ; എന്നാൽ ആദ്യഘട്ട ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ രണ്ടാംഘട്ട ചർച്ച ഉടനുണ്ടായേക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി വ്യക്തമാക്കി
സ്വന്തം ലേഖിക
യുക്രൈൻ: സമാധാന ചർച്ചകൾക്ക് ശേഷവും യുക്രൈനിലെ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. കീവിൽ ആക്രമണം ശക്തമായി. കീവിനടത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയർക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.ഖാർകീവിൽ ഷെല്ലാക്രമണം തുടരുകയാണ്.മേയർക്കും പരിക്കെന്ന് റിപ്പോർട്ട് ഉണ്ട്
ഇതിനിടെ ബെലാറൂസിൽ വച്ച് നടന്ന ആദ്യ ഘട്ട സമാധാന ചർച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും യുക്രൈൻ പ്രസിഡണ്ട് സെലൻസ്കി വ്യക്തമാക്കി.റഷ്യ യുക്രൈൻ രണ്ടാം ഘട്ട ചർച്ച വൈകാതെ ഉണ്ടായേക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കീഴടങ്ങാനാവശ്യപ്പെട്ട റഷ്യൻ പടക്കപ്പലിനോട് പോയിത്തുലയാൻ പറഞ്ഞ സ്നേക്ക് ഐലൻഡിലെ 13 യുക്രൈൻ സൈനികർ ജീവനോടെയുണ്ടെന്ന് യുക്രൈൻ.
റഷ്യൻ ആക്രണണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നായിരുന്നു ഇതുവരെയുള്ള വാർത്തകൾ.
യുക്രൈന്റെ കീഴിലായിരുന്ന ചെറുതെങ്കിലും തന്ത്രപ്രധാനമായ സ്നേക്ക് ഐലൻഡ് കാക്കാൻ നിന്ന 13 യുക്രൈനിയൻ ഗാർഡുകൾ ദ്വീപ് പിടിക്കാൻ റഷ്യൻ പടക്കപ്പലെത്തിയപ്പോൾ തന്നെ വാക്കുകളെ വെടുയുണ്ടകളാക്കി ഹീറോകളായവരാണ്. സൈനിക നടപടിക്ക് മുൻപ്, കീഴടങ്ങുന്നുണ്ടോയെന്ന കപ്പലിൽ നിന്നുള്ള ചോദ്യത്തിന് ഒട്ടും പതറാതെ പോയിത്തുലയാൻ പറഞ്ഞവരെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. റഷ്യൻ ആക്രണണത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു വിവരം.