
യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഇന്ത്യയില്‍ പരീക്ഷ എഴുതാന്‍ അവസരം നല്‍കാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: യുക്രെയ്നില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത.
അവസാനവര്‍ഷ പരീക്ഷ എഴുതാന്‍ ഇന്ത്യയില്‍ അവസരം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലേക്ക് മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ ചേരാതെ തന്നെ എംബിബിഎസ് അവസാനവര്‍ഷ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ എഴുതാന്‍ ഒരു അവസരം നല്‍കും. മറ്റൊരു അവസരം ഉണ്ടാകുകയില്ല.
യുക്രെയ്നില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രം രൂപീകരിച്ച സമിതിയുടേതാണ് തീരുമാനം. ഈ രണ്ട് പരീക്ഷകളും വിജയിച്ച വിദ്യാര്‍ഥികള്‍ രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം.
ആദ്യ വര്‍ഷം സൗജന്യവും രണ്ടാം വര്‍ഷം പണം നല്‍കിയുമാണ് ഇന്‍റേണ്‍ഷിപ്പ്. യുദ്ധവും കോവിഡും മൂലം തിരിച്ചെത്തിയ വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്.
യുക്രെയ്നില്‍ നിന്ന് 18,000-ത്തോളം വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.