
വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണു; ബ്രിട്ടനില്‍ പത്തനംതിട്ട സ്വദേശിയുടെ ഭാര്യക്ക് ദാരുണാന്ത്യം
വെയില്‍സ്: വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണ് നഴ്സായ യുവതി മരിച്ചു.
പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജിയുടെ ഭാര്യയും മുംബൈ സ്വദേശിനിയുമായ പ്രിയങ്ക മോഹൻ (29) ആണ് മരിച്ചത്.
യുകെയിലെ നോർത്ത് വെയില്‍സിലാണ് സംഭവം. സൗത്ത്പോർട്ട് മേഴ്‌സി ആൻഡ് വെസ്റ്റ് ലങ്കാഷെയർ ടീച്ചിങ് ഹോസ്പിറ്റലിലെ എ ആൻഡ് ഇ വിഭാഗത്തിലായിരുന്നു പ്രിയങ്കയുടെ ജോലി. സൗത്ത്പോർട്ടില്‍ ഭർത്താവ്നും ഏക മകള്‍ നൈല അന്ന ഷാജി (ഒരു വയസ്സ്) എന്നിവർക്കൊപ്പമായിരുന്നു യുവതിയുടെ താമസം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ 13 നാണ് അപകടം സംഭവിച്ചതെങ്കിലും മരണം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് അഭ്യർഥന മാനിച്ചു പുറത്ത് വിട്ടിരുന്നില്ല. ഇപ്പോള്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ സൗത്തപോർട്ടിലെ ഹോളി ഫാമിലി ആർ.സി ചർച്ചില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പൊതുദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർന്ന് മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കാരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. സംസ്കാര ചടങ്ങുകള്‍ നടത്തുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനും ഗോ ഫണ്ട് പേജ് വഴി ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.