കോട്ടയം കൈപ്പുഴ സ്വദേശികളായ ദമ്പതികളുടെ മകൻ കെവിന്‍ എബ്രഹാമിന്റെ സയന്‍സ് ഫിക്ഷന്‍ പുസ്തകം യു.കെ യില്‍ തരംഗമായി ; ‘ദ ലാസ്റ്റ് കൈമേറ’ ബ്രിട്ടിഷ് പാർലമെന്റ് അംഗം പ്രകാശനം ചെയ്തു

Spread the love

ലണ്ടൻ : യു.കെ ബാസില്‍ഡണില്‍ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥി കെവിന്‍ എബ്രഹാമിന്റെ സയന്‍സ് ഫിക്ഷന്‍ പുസ്തകം യു.കെ യില്‍ തരംഗമായി.

യുകെയിലെ മലയാളി വിദ്യാർഥി കെവിൻ ഏബ്രഹാം എഴുതിയ സയൻസ് ഫിക്ഷൻ ബുക്ക് ‘ദ ലാസ്റ്റ് കൈമേറ’ ബ്രിട്ടിഷ് പാർലമെന്റ് അംഗം സോജൻ ജോസഫ് പ്രകാശനം ചെയ്തു. ഇന്നലെ വെസ്റ്റ്മിനിസ്റ്ററിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.

നോർവിച്ച് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലിഷ് ലിറ്ററേച്ചർ ആൻഡ് ക്രിയേറ്റീവ് റൈറ്റിങ് വിദ്യാർഥിയായ കെവിൻ ബാസിൽഡണിൽ താമസിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി മൂന്നുപറയിൽ ഏബ്രഹാം ജോസഫിന്റെയും ജോമി ജോസിന്റെയും മകനാണ്. സഹോദരി ക്ലെറിന്‍ എബ്രഹാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group