യുകെയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

 

എഡിന്‍ബർഗ്: യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പെരുമ്പാവൂര്‍ സ്വദേശിനിയായ സാന്ദ്ര സജുവിനെ (22) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിന്‍ബറോയ്ക്ക് സമീപം ന്യൂബ്രിഡ്ജിലെ ആല്‍മണ്ട് നദിയുടെ കൈവഴിയില്‍ നിന്ന് സാന്ദ്രയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ സാന്ദ്രയെ ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു കാണാതായത്. ലിവിങ്സ്റ്റണിലെ ആല്‍മണ്ട്‌വെയിലിലെ അദ്‌ന സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലെത്തിയ സാന്ദ്രയുടെ സിസിടിവി ദൃശ്യം നേരത്തേ പോലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് ആല്‍മണ്ട് നദിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും ഇത് സാന്ദ്രയുടേതാണെന്ന് തിരിച്ചറിയുകയുമായിരുന്നു.