യുകെയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോഴിക്കോട്: യുകെയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വി ജെ അർജുൻ (28) ആണ് മരിച്ചത്.

video
play-sharp-fill

യുകെയിലെ കെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് അർജുന്റെ വീട്ടിൽ ലഭിച്ചിരിക്കുന്ന വിവരം. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായുള്ള തുടർ നടപടി ക്രമങ്ങള്‍ക്കായി പ്രാദേശിക മലയാളി സമൂഹം ബന്ധപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

2022ല്‍ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എസക്സില്‍ എംഎസ് പഠനത്തിനായി എത്തിയതാണ് ബിടെക് കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ അർജുൻ. കൊയിലാണ്ടി ഇടക്കുളം ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് സമീപം ഒതയോത്ത് വില്ലയില്‍ വിമുക്ത ഭടൻ എം കെ വിജയന്റെയും ജസിയയുടെടെയും മകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group